വേനല്‍ ചൂട് കനക്കുന്നു; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി സൗദി
സൗദിയില്‍ വേനല്‍ ചൂട് കടുക്കുന്നതിനിടെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ എടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദിതൊഴില്‍ മന്ത്രാലയം.
പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ വെയിലേല്‍ക്കുന്നില്ല എന്ന് തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം. മൃഗങ്ങള്‍ക്ക് ചൂടില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും മന്ത്രാലയം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ ചൂട് കൂടുല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.
കിഴക്കന്‍ പ്രവിശ്യയില്‍ താപനില അന്‍പത് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. റിയാദ്, അല്‍ഖസീം, മദീന പ്രവിശ്യകളിലും താപനില ഗണ്യമായി ഉയരും. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യതാപമേല്‍ക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക നിര്‍ദ്ദേശം നല്‍കി.
ഉച്ചക്ക് 12 മുതല്‍ 3 മണിവരെ ആരെങ്കിലും പുറം ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.