വരുംദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വരുംദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഈ മാസം 29 മുതല്‍ മിര്‍സാം സീസണിന് തുടക്കമാകും.

തീരപ്രദേശങ്ങളില്‍ ഈര്‍പ്പം വര്‍ധിക്കും. മിര്‍സാം സീസണ്‍ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനല്‍ക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.

കനത്ത ചൂടില്‍ സൂര്യാഘാതം, ക്ഷീണം, തീപിടിത്തങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത പാലിക്കാനും പ്രതിരോധനടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ ഉണര്‍ത്തി.