കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
കുവൈറ്റ് : വെള്ളിയാഴ്ച പരമാവധി താപനില 46 മുതൽ 48 ഡിഗ്രി വരെയാകുമെന്നും രാത്രിയിൽ 32-35 ഡിഗ്രി വരെ താഴുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പകൽ സമയത്ത് ചൂട് 47-49 ഡിഗ്രിയിൽ എത്തുമെന്നും രാത്രി 32-33 ഡിഗ്രിയിലേക്ക് താഴുമെന്നും അൽ ബ്ലൂഷി കൂട്ടിച്ചേർത്തു.ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ്, തെക്കുകിഴക്കൻ കാറ്റ് എന്നിവ ശക്തിപ്രാപിക്കും.കാറ്റ് പൊടിപടലങ്ങൾക്കിടയാക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ് മറൈൻ പ്രവചന വിഭാഗം മേധാവി യാസർ അൽ ബ്ലൗഷി പറഞ്ഞു. ശനിയാഴ്ച മുതൽ രാജ്യത്ത് മിർസാം സീസണിന് തുടക്കമാകും. വേനൽക്കാലത്തിന്റെ പുതിയ ഘട്ടമാണിതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും.