ജിബോര്‍ഡ് ആപ്പില്‍ അവതരിപ്പിച്ച; ഇമോജി കിച്ചന്‍ ഫീച്ചര്‍ ഇനി ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കും

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിബോര്‍ഡ് ആപ്പില്‍ അവതരിപ്പിച്ച ഇമോജി കിച്ചന്‍ ഫീച്ചര്‍ ഇനി ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കും. വിവിധ ഇമോജികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി നിര്‍മിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണിത്. ബുധനാഴ്ച മുതലാണ് ഈ സൗകര്യം ലഭ്യമായി തുടങ്ങിയത്. എല്ലാ ഗൂഗിള്‍ വെബ്ബ് ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ഐഫോണുകള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തില്‍ നിന്നും ഈ സൗകര്യം ഉപയോഗിക്കാം. ഇത് എങ്ങനെയെന്ന് നോക്കാം.

ആദ്യം ഗൂഗിള്‍ സെര്‍ച്ചില്‍ Emoji Kitchen എന്ന് സെര്‍ച്ച് ചെയ്യുക
ശേഷം Get Cooking എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യാം
അപ്പോള്‍ ഇമോജികളുടെ ഒരു വലിയ പട്ടിക കാണാം.
ശേഷം താഴെ കാണുന്ന പട്ടികയില്‍ നിന്ന് ആദ്യത്തെ ഇമോജി തിരഞ്ഞെടുക്കാം.
ശേഷം രണ്ടാമത്തേതും തിരഞ്ഞെടുക്കുക.
നിങ്ങള്‍ തിരഞ്ഞെടുത്ത രണ്ട് ഇമോജികളും തമ്മില്‍ ചേര്‍ത്ത പുതിയ ഇമോജി മുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
അതിന് താഴെ കാണുന്ന കോപ്പി ബട്ടന്‍ ക്ലിക്ക് ചെയ്തിന് ശേഷം ഏത് പ്ലാറ്റ്‌ഫോമില്‍ വേണമെങ്കിലും പേസ്റ്റ് ചെയ്ത് പങ്കുവെക്കാം.
കൂടാതെ ‘Random’ ബട്ടന്‍ ക്ലിക്ക് ചെയ്തും പുതിയ ഇമോജി ഉണ്ടാക്കാം.
ഇമോജി കിച്ചന്റെ ജിബോര്‍ഡ് പതിപ്പില്‍ കൂടുതല്‍ ഇമോജി കോമ്പിനേഷനുകള്‍ ലഭ്യമാണ്.
അടുത്തിടെ ഇന്ത്യയിലും ജപ്പാനിലും ഗൂഗിള്‍ ജനറേറ്റീവ് എഐ സാങ്കേതിക വിദ്യ സെര്‍ച്ച് ടൂളില്‍ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ വീഡിയോകള്‍ ഉള്‍പ്പടെ അന്വേഷിക്കുന്ന വിഷയത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ജനറേറ്റീവ് എഐയിലൂടെ ലഭിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.