യു.എ.ഇയിൽ 29ന് പൊതുഅവധി

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കാണ് അവധി ദിനം ലഭിക്കുക. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. അതേസമയം നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് വ്യഴാഴ്ച രാജ്യത്ത് പൊതു അവധിയിയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധി ബാധകമായിരിക്കും. രാജ്യത്ത്​ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ്​ നടന്ന്​ വരുന്നത്​.